Search
Close this search box.

ആറ്റിങ്ങൽ എക്സൈസ് 40 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം പിടികൂടി 

eiLQXIE55948

ആറ്റിങ്ങൽ : ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി ആറ്റിങ്ങൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ  ഭാഗങ്ങളിൽ നടത്തിവന്ന വാഹന പരിശോധനയ്ക്കിടയിൽ  കടയ്ക്കാവൂർ  റെയിൽവേ കൊച്ചു പാലത്തിനു സമീപം വടകയിൽ വീട്ടിൽ സുന്ദരൻ (57) അനധികൃത മദ്യ വില്പനയ്ക്കായി ശേഖരിച്ച് കടത്തിക്കൊണ്ടുവന്ന 40 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവും കടത്തിക്കൊണ്ടു വരാൻ ഉപയോഗിച്ച  KL 21 G 2389 എന്ന രജിസ്റ്റർ നമ്പറിലുള്ള ആപ്പേ ഓട്ടോറിക്ഷയും  പിടികൂടി.

സർക്കിൾ ഇൻസ്പെക്ടർ ഷൈബു  അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് മാരായ  അശോക കുമാർ  ഉദയകുമാർ സിവിൽ എക്സൈസ് ഓഫീസർമാരായ ഷജീർ, സജിത്ത്, ഷെരീഫ് പ്രിവന്റീവ് ഓഫീസർ ഡ്രൈവർ ഗ്രേഡ്  അനിൽകുമാർ  എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!