Search
Close this search box.

മനോരാജ് കഥാ സമാഹാര പുരസ്കാരം സലിൻ മാങ്കുഴിക്ക്

eiZTY403557

തിരുവനന്തപുരം : പത്താമത് മനോരാജ് കഥാസമാഹാര പുരസ്കാരം സലിൻ മാങ്കുഴിയുടെ പത U / A അർഹമായി.

പ്രശസ്ത കഥാകൃത്തും എഴുത്തുകാരനുമായ മനോരാജിൻ്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ  33333 രൂപയും ശില്പവും അടങ്ങുന്ന പുരസ്കാരം ഈ മാസം അവസാന വാരം ചെറായിയിൽ നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും. ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പ് അഡീഷണൽ ഡയറക്ടറായ സലിൻ മാങ്കുഴി പത U /A, പേരാൾ എന്നീ കഥാസമാഹാരങ്ങളും എതിർവാ എന്ന നോവലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അന്തർദേശീയ അംഗീകാരം ലഭിച്ച നോട്ടം ഉൾപ്പെടെ നാലു സിനിമകളുടെ രചന നിർവ്വഹിച്ചിട്ടുണ്ട്. മൂന്ന് സംസ്ഥാന ടെലിവിഷൻ അവാർഡ്  ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. മാധ്യമ പ്രവർത്തകനായി തിരുവനന്തപുരത്തും ദുബായിലും ജോലി നോക്കിയിട്ടുണ്ട്.

സെക്രട്ടേറിയറ്റിലെ അഡീഷണൽ സെക്രട്ടറിയായ ജി. ഷീലയാണ് ഭാര്യ. ഡൽഹി യൂണിവേഴ്സിറ്റിയിലെ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയായ അനേന , കുസാറ്റിലെ നിയമ വിദ്യാർത്ഥി അദ്വൈത എന്നിവരാണ് മക്കൾ .തിരുവനന്തപുരം കരകുളത്താണ് താമസം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!