വാലഞ്ചേരി റസിഡൻ്റ്സ് അസോസിയേഷനിൽ വയോജന മെഡിക്കൽ ക്യാമ്പ് നടത്തി.

IMG-20240905-WA0009

കിളിമാനൂർ സർക്കാർ ആയുർവേദ ആശുപത്രിയുടെയും കിളിമാനൂർ ഗ്രാമപഞ്ചായത്തിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ വാലഞ്ചേരി റസിഡൻ്റ്സ് അസോസിയേഷൻ ഹാളിൽ വച്ച് വയോജനങ്ങൾക്കായി സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി.

വിവിധ പ്രദേശങ്ങളിൽ നിന്നായി നൂറുകണകിനാളുകൾ പങ്കെടുത്തു. കിളിമാനൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കൊട്ടറ മോഹൻ കുമാറിന്റെ അദ്ധ്യക്ഷതയിൽ പ്രസിഡന്റ് ടി.ആർ.മനോജ് ക്യാമ്പിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. അസോസിയേഷൻ രക്ഷാധികാരി മോഹൻ വാലഞ്ചേരി സ്വാഗതവും വാർഡ് അംഗം വി.ഉഷാകുമാരി കൃതഞ്ജതയും രേഖപ്പെടുത്തി. ഡോ.മാലിനി.ആർ. ക്യാമ്പിന് നേതൃത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!