അവനവഞ്ചേരി സ്നേഹ റസിഡൻ്റ്സ് അസോസിയേഷൻ ഓണക്കിറ്റും പുരസ്‌കാര വിതരണവും നടത്തി 

ആറ്റിങ്ങൽ : അവനവഞ്ചേരി സ്നേഹ റസിഡൻ്റ്സ് അസോസിയേഷൻ ഓണം കിറ്റ്, വിദ്യാഭ്യാസ പുരസ്കാരം, സ്നേഹ സൗഭാഗ്യ ലക്കി പ്രൈസ് എന്നിവ വിതരണം ചെയ്തു.

പോയിന്റ്മുക്ക് എസ്ആർഎ ഓഫീസിൽ നടന്ന പരിപാടിയിൽ അസോസിയേഷൻ പ്രസിഡൻ്റ് പ്രസന്നബാബു അധ്യക്ഷത വഹിച്ചു.  ആറ്റിങ്ങൽ എം.പി അഡ്വക്കേറ്റ് അടൂർ പ്രകാശ് ഉദ്ഘാടനം നിർവഹിച്ചു. അസോസിയേഷൻ സെക്രട്ടറി ബി. ആർ. പ്രസാദ് സ്വാഗതം പറഞ്ഞു. ആറ്റിങ്ങൽ നഗരസഭ പൊതുമരാമത്തുകാര്യ സ്റ്റാൻഡ് കമ്മിറ്റി ചെയർമാൻ അവനവഞ്ചേരി രാജു ആശംസകൾ അർപ്പിച്ചു. ചടങ്ങിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് പുരസ്കാരങ്ങൾ വിതരണം ചെയ്തു.

 തുടർന്ന് 150 ഓളം എസ്ആർഎ കുടുംബങ്ങൾക്കും നിർധനർക്കും ഓണക്കിറ്റ് വിതരണവും ചെയ്തു. ചടങ്ങിനോടനുബന്ധിച്ച് നടന്ന സ്നേഹ സൗഭാഗ്യ ലക്കി ഡ്രോ യുടെ നറുക്കെടുപ്പും അമ്മാനങ്ങളും വിതരണം ചെയ്തു. അസോസിയേഷൻ എക്സിക്യൂട്ടീവ് അംഗം എം. താഹ കൃതജ്ഞത രേഖപ്പെടുത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!