കടയ്ക്കാവൂർ : കടയ്ക്കാവൂർ സ്റ്റേഷൻ പരിധിയിൽ 2018 ജൂണിൽ 15 വയസ്സുള്ള പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ കീഴാറ്റിങ്ങൽ വിളയിൽ മൂല, ആർ ആർ നിവാസിൽ രമേശ് ( 28) നെയാണ് വർക്കല അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്.
പെൺകുട്ടിയോട് സ്നേഹം നടിച്ചു ചിറയിൻകീഴ് പുരവൂരിലെ വാടക വീട്ടിൽ എത്തിച്ചാണ് ഇയാൾ പെൺകുട്ടിയെ ഉപദ്രവിച്ചത്. കടയ്ക്കാവൂർ എസ്. ഐ സെന്തിൽ കുമാർ , എസ്. എച്ച്. ഒ .കെ. എസ് അരുൺ എന്നിവരാണ് ഐ.പി.സി 363, 376(1 ) സെക്ഷൻ, 3, 4 പോക്സോ നിയമം എന്നിവ പ്രകാരം കേസ് എടുത്ത് അന്വേഷിച്ചത്. പോക്സോ പ്രകാരം 25 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം തടവ് അനുഭവിക്കണം. പിഴത്തുക ഒരു ലക്ഷം ഇരയ്ക്ക് നഷ്ടപരിഹാരം നൽകണം.
ഐ പി.സി 363 പ്രകാരം 3 വർഷം തടവും 25000 പിഴയും ശിക്ഷാവിധിയിൽ പറയുന്നു . പിഴ അടച്ചില്ലെങ്കിൽ 6 മാസം കൂടി തടവ് അനുഭവിക്കണം. കൂടാതെ നഷ്ടപരിഹാരം നൽകുന്നതിനായി ജില്ലാ ലീഗൽ സർവീസ് അതോറിട്ടിക്ക് ശുപാർശ ചെയ്തിട്ടുണ്ട്.
ജില്ലാ ജഡ്‌ജ് സിനി. എസ്. ആർ ആണ് വിധി പ്രസ്ഥാവിച്ചത്. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പി ഹേമചന്ദ്രൻ നായർ, അഡ്വ ഷിബു, അഡ്വ ഇക്ബാൽ എന്നിവർ പ്രോസിക്യൂഷന് വേണ്ടി ഹാജരായി.