സമഗ്ര ശിക്ഷ കേരളം ബി ആർ സി കിളിമാനൂർ സ്പെക്ട്രം ഓട്ടിസം സെൻററിലെ കുട്ടികളുടെ ഓണാഘോഷം “ആർപ്പോ ഇർറോ” ജി വി എസ് പി എസ് നഗരൂർ സ്കൂളിൽ വച്ച് നടന്നു. പൂക്കളം ഒരുക്കി ഈ വർഷത്തെ ഓണാഘോഷത്തിന് തുടക്കം കുറിച്ചു.
കുട്ടികളുടെയും രക്ഷിതാക്കളുടെയും വിവിധ കലാപരിപാടികളും ഓണക്കളികളും ഈ ഓണാഘോഷത്തിന് മാറ്റ് കൂട്ടി. ഒന്നിനും ഞങ്ങൾ പിന്നോട്ടല്ല എന്ന് തെളിയിച്ചുകൊണ്ട് കേരളീയ തനിമയുണർത്തുന്ന വേഷഭൂഷാധികളോടെയുള്ള കുട്ടികളുടെ റാംപ് വാക്ക് മറ്റു പരിപാടികളിൽ നിന്നും വ്യത്യസ്തമാർന്നതും എല്ലാവരുടെയും ശ്രദ്ധ ആകർഷിച്ചതുമായിരുന്നു.
നഗരൂർ ഗ്രാമപഞ്ചായത്ത് അംഗം നിസാമുദ്ദീൻ നാലപ്പാട്ട് അധ്യക്ഷത വഹിച്ച ചടങ്ങിൽ നഗരൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഡി സ്മിത ഉദ്ഘാടനം ചെയ്തു. കിളിമാനൂർ ബി പി സി നവാസ് കെ സ്വാഗതം പറഞ്ഞു .നഗരൂർ ജി വി എസ് എൽ പി സ്കൂൾ എച്ച് എം ജയശ്രീ വി പി , ക്ലസ്റ്റർ കോഡിനേറ്റർ താഹ എന്നിവർ ആശംസകൾ അറിയിച്ചു.സ്പെഷ്യൽ എഡ്യൂക്കേറ്റർ അനശ്വര എസ് കുമാർ നന്ദി അറിയിച്ചു.