വക്കം ഖാദർ രക്തസാക്ഷിത്വ ദിനാചരണം

വക്കം: വക്കം ഖാദർ അനുസ്മരണ വേദിയുടെ നേതൃത്വത്തിലുള്ള ഐ.എൻ.എ ഹീറോ വക്കം ഖാദർ രക്തസാക്ഷിത്വ ദിനാചരണം വ്യത്യസ്ത പരിപാടികളോടെ വക്കം ഖാദർ സ്മൃതി മണ്ഡപത്തിൽ നടന്നു. അനുസ്മരണ സമ്മേളനം മുൻ മന്ത്രിയുമായ എം.എം.ഹസ്സൻ ഉദ്ഘാടനം ചെയ്തു.അനുസ്മരണ വേദി ചെയർമാൻ എം.എ.ലത്തീഫ് അധ്യക്ഷത വഹിച്ചു.

ഇളമ്പാ ഉണ്ണികൃഷ്ണൻ സ്വാഗതം ആശംസിച്ചു. ഗ്രന്ഥകാരൻ വക്കം സുകുമാരൻ, വക്കം ഷാൻ,എം. ഉറൂബ്,നേമം അഷ്‌കർ, പഞ്ചായത്ത് അംഗങ്ങളായ പെരും കുളം അൻസർ, ഫൈസൽ, ബി. സി അജയരാജ്, ശ്രീചന്ദ്. എസ് , സമിതി ഭാരവാഹികളായ സഞ്ജു, റഹീം വക്കം, രാഹുൽ അഴൂർ, ഷജിൻ മാടൻവിള, ആകാശ് കടയ്ക്കാവൂർ, നാസർ കലാനികെതൻ , ബൈജു, മുനീർ, നയീം തുടങ്ങിയവർ പ്രസംഗിച്ചു. സംസ്ഥാന അധ്യാപക പുരസ്കാര ജേതാവ് വക്കം ഗവ.എച്ച്.എസ്.എസ് അധ്യാപകൻ സൗദീഷിനെ ചടങ്ങിൽ അനുമോദിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!