നവകേരളം കൾചറൽ ഫോറം ഓണം സൗഹൃദ സംഗമം സംഘടിപ്പിച്ചു

വർക്കല : സമത്വവും ക്ഷേമഐശ്വര്യവും സമ്പൽസമൃദ്ധിയും ലക്ഷ്യമാക്കി മലയാളക്കരയിൽ ഭരണം നടത്തിയ ചക്രവർത്തിയായിരുന്നു മഹാബലിയെന്ന് “നവകേരളം കൾചറൽ ഫോറം” സംസ്ഥാന പ്രസിഡന്റ് എം. ഖുത്തുബ്. വർക്കലയിലെ “വാത്സല്യം ചാരിറ്റി ഹോമിൽ” സംഘടിപ്പിച്ച “ഓണം സൗഹൃദ സംഗമം” ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഉച്ചനീചത്വങ്ങളോ വർണ്ണവിവേചനങ്ങളോ ഇല്ലാതെ മനുഷ്യരെല്ലാവരെയും സമഭാവനയിൽ കാണാൻ ഓണാഘോഷങ്ങൾ പ്രേരകമാകണമെന്നും അദ്ദേഹം പറഞ്ഞു. ഫോറം സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി വർക്കല മോഹൻദാസ് അധ്യക്ഷത വഹിച്ചു. വാത്സല്യം ചാരിറ്റി ഹോം പ്രസിഡന്റ് പി. വിജയലക്ഷ്മിക്ക് നവകേരളം കൾചറൽ ഫോറം സംസ്ഥാന പ്രസിഡന്റ് എം.ഖുത്തുബ് ഓണസമ്മാനം ചടങ്ങിൽ കൈമാറി.
കൾചറൽ ഫോറം ജോയിന്റ് സെക്രട്ടറി ഞെക്കാട് പ്രകാശ് മുഖ്യപ്രഭാഷണം നടത്തി.
സംഘമിത്ര സംസ്ഥാന കൺവീനർ വള്ളക്കടവ് സുബൈർ, ഫോറം സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. മുബാറക്ക് റാവുത്തർ, വാത്സല്യം ചാരിറ്റി ഹോം പ്രസിഡന്റ് പി വിജയലക്ഷ്മി, കോഡിനേറ്റർ കാവ്യഉണ്ണി ആർ എന്നിവർ സംസാരിച്ചു.
ബൈജു ആർ, ഗോവിന്ദൻ നമ്പൂതിരി, പി മാധവൻ, കെ.സദാശിവൻ എന്നിവർ ഓണപ്പാട്ടുകൾ ആലപിച്ചു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!