കടയ്ക്കാവൂർ : കടയ്ക്കാവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തി. വർഷങ്ങളായിട്ടും പണി പൂർത്തിയാക്കാത്ത ആലംകോട് – കടയ്ക്കാവൂർ റോഡിൻ്റെയും ചെക്കാലവിളാകം മാർക്കറ്റിൻ്റെയും പണി വേഗത്തിൽ പൂർത്തിയാക്കണമെന്നാവശ്യപ്പെട്ടാണ് ധർണ്ണ സംഘടിപ്പിച്ചത്.
നാല് വർഷത്തിലധികമായി ആരംഭിച്ച റോഡ് പണി പൂർത്തിയാകാത്ത സാഹചര്യത്തിൽ അപകടങ്ങൾ കടയ്ക്കാവൂർ മേഖലയിൽ പതിവാണ് . വർഷങ്ങൾക്കു മുന്നേ നിലവിലെ മാർക്കറ്റ് പൊളിച്ച് അവിടെ രണ്ട് വർഷത്തിനകം സ്മാർട്ട് മാർക്കറ്റ് ആരംഭിക്കുമെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞിരുന്നു. മാർകറ്റ് പൊളിക്കുകയും ആറ് വർഷം പിന്നിട്ട ശേഷവും മാർക്കറ്റിൻ്റെ പണി ആരംഭിക്കാത്തതിനാൽ മാർക്കറ്റിനെ ആശ്രയിച്ച് ഉപജീവനം നടത്തിയിരുന്ന മത്സ്യ തൊഴിലാളികൾ ഉൾപ്പെടെയുള്ള ചെറുകിടവ്യാപാരികൾക്ക് തൊഴിൽ നഷ്ടപ്പെടുന്ന സാഹചര്യവും സംജാതമായിരിക്കുകയാണ് . ചെറുകിട വ്യാപാരികൾക്ക് ചന്തയുടെ പുനർ നിർമ്മാണം പൂർത്തിയാക്കുന്നത് വരേക്കും ബദൽ സംവിധാനം സർക്കാർ ഒരുക്കണമെന്ന് ധർണ്ണ ഉദ്ഘാടനം ചെയ്തു കൊണ്ട് ഡി.സി.സി ജനറൽ സെക്രട്ടറി എം.ജെ ആനന്ദ് ആവശ്യപ്പെട്ടു.
മണ്ഡലം പ്രസിഡൻ്റ് എം.എ ജബ്ബാർ അധ്യക്ഷത വഹിച്ചു . ദലിത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് ബി.എസ് അനുപ് മുഖ്യപ്രഭാഷണവും നടത്തി കോൺഗ്രസ് നേതാക്കളായ സജികുമാർ, കൃഷ്ണകുമാർ, അഭിലാഷ് ഭജനമഠം, സുധീർ കടയ്ക്കാവൂർ , സന്തോഷ് കീഴാറ്റിങ്ങൽ, കടയ്ക്കാവൂർ അനു ,എസ്.ദീപ, ഷിറാസ് മണനാക്ക് ജയന്തി കൃഷ്ണ, മഹിൻ എം. കുമാർ, ഔസേപ്പ് ആൻ്റെണി ,ഷിബു പാണച്ചേരി , മോഹനകുമാരി,ആകാശ് സുദർശനൻ, ലല്ലുകൃഷ്ണൻ, ജയന്തി സോമൻ രതി പ്രസന്നൻ, കടയ്ക്കാവൂർ സജു , ഷീബു ,അക്ഷയ് എന്നിവർ സംസാരിച്ചു .
അധികാരികൾ കൃത്യമായ ഇടപെടലുകൾ നടത്തി പ്രശ്നങ്ങൾക്ക് പരിഹാരം കാണാത്ത പക്ഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു