ആറ്റിങ്ങൽ : ആറ്റിങ്ങൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ബസ് മറ്റൊരു ബസിൽ ഇടിച്ച് അപകടം. ഇന്ന് വൈകുന്നേരം അഞ്ചു മണിയോടടുത്താണ് സംഭവം. ഓണത്തിരക്കിലും എയർ ഹോൺ മുഴക്കി ബസ് സ്റ്റാൻഡിലേക്ക് പാഞ്ഞു വന്ന അച്ചൂസ് ബസ് വെഞ്ഞാറമൂട് ഭാഗത്തേക്ക് പോകാൻ നിർത്തിയിട്ട ആർ കെവി ബസ്സിന്റെ പുറകിൽ ചെന്ന് ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. സ്കൂൾ, കോളേജ് വിട്ട് വിദ്യാർത്ഥികൾ ഉൾപ്പെടെ ബസ് കാത്ത് സ്റ്റാൻഡിൽ നിൽക്കവേയാണ് ഈ അപകടം. ആർകെവി ബസ്സിൽ ഇടിച്ചു നിന്നില്ലായിരുന്നെങ്കിൽ വൻ ദുരന്തം സംഭവിക്കുമായിരുന്നു എന്നാണ് യാത്രക്കാർ പറയുന്നത്.
