കല്ലമ്പലം: കെ.എസ്.ആർ.ടി.സി ബസിനുനേരെ കല്ലേറ് നടത്തിയയാൾ പിടിയിൽ. നാവായിക്കുളം വെട്ടിയറയിൽ വാടകക്ക് താമസിക്കുന്ന നെടുമങ്ങാട് സ്വദേശി രാഹുലാണ് അറസ്റ്റിലായത്.
ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടോടെ കല്ലമ്പലം ജംഗ്ഷന് സമീപമായിരുന്നു സംഭവം. കല്ലേറിൽ ചാത്തന്നൂർ ഡിപ്പോയിലെ വേണാട് ബസിൻ്റെ മുൻ വശത്തെ ചില്ല് തകർന്നു. മുപ്പതിനായിരത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ജീവനക്കാർ പറഞ്ഞു.
കരുനാഗപ്പള്ളിയിൽ നിന്ന് കല്ലമ്പലത്ത് എത്തിയ ശേഷം ജീവനക്കാർ ഭക്ഷണം കഴിക്കുന്നതിനിടയിൽ പ്രതി ബസ് എപ്പോൾ പോകുമെന്ന് ചോദിച്ചു. ഭക്ഷണം കഴിച്ചശേഷം പോകുമെന്ന് ജീവനക്കാർ അറിയിച്ചതിൽ പ്രകോപിതനായ ഇയാൾ അസഭ്യം പറയുകയും സമീപത്ത് കിടന്ന കല്ലെടുത്ത് മുൻവശ ത്തെ ഗ്ലാസിനുനേരെ എറിയുകയുമായിരുന്നുവെന്നാണ് പരാതി. തുടർന്ന് സ്ഥലത്തുനിന്ന് കടന്ന പ്രതിയെ സമീപത്തെ ബാറിനുള്ളിൽ നിന്ന് പൊലീസ് പിടികൂടുകയായിരുന്നു