അഞ്ചുതെങ്ങ് കടലിൽ കാണാതായ വിദ്യാർത്ഥിക്കായി തിരച്ചിൽ തുടരുന്നു

അഞ്ചുതെങ്ങ് കടലിൽ കാണാതായ വിദ്യാർത്ഥിയ്ക്കായ് തിരച്ചിൽ തുടരുന്നു. അഞ്ചുതെങ്ങ് കൊച്ചുമെത്തൻ കടവ് പള്ളിപ്പുരയിടം ജോസ് – ഷൈനി ദമ്പതികളുടെ മകൻ ആഷ്‌ലിൻ ജോസ് (15)നു വേണ്ടിയാണ് ഇന്നലെ രാത്രിയോടെ നിറുത്തിവച്ച തിരച്ചിൽ ഇന്ന് രാവിലെ ആറ് മണിയോടെയാണ് വീണ്ടും പുനരാരംഭിച്ചത്.

കഴിഞ്ഞ ദിവസത്തെ തിരച്ചിലിൽ ജിയോ തോമസ് (10) നെ കണ്ടെത്തിയിരുന്നു. തുടർന്ന് ഇയാളെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ഇന്നലെ, വൈകിട്ട് നാലുമണിയോടെ അഞ്ചുതെങ്ങ് വലിയ പള്ളിക്ക് സമീപം കടൽകരയിൽ ഫൂട്ബാൾ കളിക്കുന്നതിനിടെ കടലിൽ വീണ പന്ത് എടുക്കാൻ കടലിലേക്ക് ഇറങ്ങിയപ്പോഴാണ് രണ്ട് വിദ്യാർത്ഥികളും ശക്തമായ തിരയിൽപ്പെട്ട് അപകടത്തിൽപ്പെട്ടത്.

നിലവിൽ അഞ്ചുതെങ്ങ് പോലീസ്, കോസ്റ്റൽ പോലീസ്, മറൈൻ എൻഫോഴ്സ്മെന്റ്, ഫയർഫോഴ്സ്, മത്സ്യത്തൊഴിലാളികളുടെയും നേതൃത്വത്തിലാണ് ശക്തമായ തിരച്ചിൽ നടന്നുവരുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!