മംഗലപുരം ശാസ്തവട്ടത്ത് ഓണാഘോഷത്തിനിടയിലേക്ക് ബൈക്ക് പാഞ്ഞുകയറി അപകടം, ഒരാൾ മരിച്ചു 

eiQ6KSK16582

മംഗലപുരം : മംഗലപുരം ശാസ്തവട്ടത്ത് ബൈക്ക് ഓണഘോഷത്തിനിടയിലേക്ക് പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ ഒരാള്‍ മരിച്ചു. ശാസ്തവട്ടം സ്വദേശി ഷൈജു (45) ആണ് മരിച്ചത്.

ഇന്ന് വൈകുന്നേരം നാലര മണിയോടെയാണ് സംഭവം. ക്ലബിൻ്റെ ഓണാഘോഷത്തിനിടെയാണ് അമിത വേഗതയിൽ എത്തിയ ബൈക്ക് ഇടിച്ചു കയറി അപകടമുണ്ടായത്. ബൈക്കിടിച്ച് തെറിച്ചു വീണ ഷൈജുവിനെ ഗുരുതരപരിക്കുകളോടെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ആറരയോടെ മരണപ്പെട്ടു. ബൈക്കോടിച്ചിരുന്ന പെരുങ്ങുഴി സ്വദേശി റോഷൻ രാജിനും ഗുരുതരമായി പരിക്കേറ്റു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!