കിളിമാനൂർ : സമഗ്ര ശിക്ഷ കേരളം കിളിമാനൂർ ബി ആർ സിയുടെ നേതൃത്വത്തിൽ ആരംഭിച്ച ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് മഹോത്സവം ഇന്ന് ബി പി സി നവാസ് കെ നിർവഹിച്ചു.
അഗ്രോതെറാപ്പിയുടെ രണ്ടാം ഘട്ട പ്രവർത്തനത്തിന്റെ ഭാഗമായി കൃഷിയുടെ വിവിധ ഘട്ടങ്ങൾ പരിചയപ്പെടുത്തുന്നതിനും ശാരീരിക മാനസിക ഉല്ലാസത്തിനും അതിലുപരി സർവ്വതോൻമുഖമായ വികാ സത്തിനും ഈ പ്രവർത്തനം വളരെ പ്രയോജനപ്രദമായി. മണ്ണിള ക്കൽ, തൈ നടൽ, വെള്ളമൊഴിക്കൽ, കള പറി ക്കൽ, ഇടവിട്ടുള്ള വളപ്രയോഗം എന്നിവയാണ് പൂകൃഷിയുടെ വിവിഷ ഘട്ടങ്ങൾ എന്ന് കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കാൻ സഹായിച്ചു.
വിഭിന്ന ശേഷി വിഭാഗത്തിൽ ഉൾപ്പെടുന്ന കുട്ടികളുടെയും അവരുടെ രക്ഷിതാക്കളുടെയും സാന്നിധ്യത്തിൽ വിനോദ് ടി (ട്രെയി നർ, ബി ആർ സി കിളിമാനൂർ ), സി ആർ സി കോ ഓർഡിനേറ്റർമാർ, സ്പെഷ്യൽ എഡ്യൂക്കേറ്റർമാർ, മറ്റു ബി ആർ സി പ്രവർത്തകർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.