സ്വച്ഛത ഹി സേവ ക്യാമ്പയിൻ പരിപാടികൾക്ക് ആറ്റിങ്ങൽ നഗരസഭ തുടക്കം കുറിച്ചു

ആറ്റിങ്ങൽ : സ്വച്ഛത ഹി സേവ, മാലിന്യമുക്തം നവകേരളം ക്യാമ്പയിൻ പരിപാടികൾ ലോഗോ പ്രകാശനം ചെയ്ത് കൊണ്ട് ആറ്റിങ്ങൽ നഗരസഭ തുടക്കം കുറിച്ചു. ആറ്റിങ്ങൽ നഗരസഭ അങ്കണത്തിൽ വെച്ച് നഗരസഭ ചെയർപേർസൺ അഡ്വ . എസ് കുമാരി ലോഗോ പ്രകാശനം ചെയ്തു കൊണ്ട് ക്യാമ്പയിൻ പരിപാടികളുടെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.

ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ, ക്ലീൻ സിറ്റി മാനേജർ, സ്റ്റാന്റിങ് കമ്മിറ്റി ചെയർമാന്മാർ, കൗൺസിലേഴ്‌സ്, ഹെൽത്ത് ഇൻസ്പെക്ടർ ,നഗരസഭ ജീവനക്കാർ,ശുചിത്വമിഷൻ യങ് പ്രൊഫെഷണൽ , ഹരിതകർമ്മസേന, ശുചീകരണ തൊഴിലാളികൾ തുടങ്ങിയവർ ലോഗോ പ്രകാശനത്തിൽ പങ്കു ചേർന്നു. തുടർന്ന് നഗരസഭ ചെയർപേർസൺ അഡ്വ . എസ് കുമാരി ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!