പോത്തന്‍കോട് : തലസ്ഥാനത്ത് ഇനി ആഘോഷത്തിന്റെ നാളുകൾ. ശാന്തിഗിരി ഫെസ്റ്റിന് ഒക്ടോബർ 2ന് തിരി തെളിയും. നക്ഷത്രവനം, പെറ്റ്ഷോ, അമ്യൂസ്മെന്റ് പാര്‍ക്ക്, മെഗാഷോ, പലയിനം വര്‍ണ്ണ പക്ഷികളുടെ സങ്കേതം, വാട്ടര്‍ റിസോര്വെയറിലെ ലൈറ്റിംഗ് ഷോ, മള്‍ട്ടി ഹെല്‍ത്ത്കെയര്‍ സെന്ററുകള്‍, ഹാപ്പിനെസ് ഗാര്ഡന്, ഫുഡ് ഫെസ്റ്റ്, സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും സൈനിക വിഭാഗങ്ങളുടെയും പവലിയനുകള്‍, എജ്യൂ ഫെസ്റ്റ്, പൂക്കളുടെ വിസ്മയം തീര്‍ക്കുന്ന ഫ്ളവര്‍ ഷോ എന്നിവയ്ക്ക് പുറമെ വിവിധ ദിവസങ്ങളിലായി വിവിധ ചാനലുകളുടെ മെഗാ ഷോകള്‍, ഗാനമേള, മിമിക്രി, ക്ലാസിക്കല്‍ വെസ്റ്റേണ്‍ മ്യൂസിക്കല്‍ പ്രോഗ്രാമുകള്‍, സ്റ്റേജ് ഷോകള്‍ തുടങ്ങിയ വിവിധ പരിപാടികളുടെ വേദിയായി ശാന്തിഗിരി മാറുകയാണ്.