ആലംകോട് വഞ്ചിയൂരിൽ മൂന്നുപേർക്ക് തെരുവുനായയുടെ കടിയേറ്റു. വഞ്ചിയൂർ ചീനിവിള എസ്.എസ്. മൻസിലിൽ സൈനുദ്ദീൻ, വഞ്ചിയൂർ സ്വദേശികളായ വൈശാഖ്, മധു എന്നിവർക്കാണ് കടിയേറ്റത്. ശനിയാഴ്ച വൈകീട്ട് ആറരയോടെയാണ് സംഭവം.
വീട്ടിൽനിന്നു പുറത്തേക്കിറങ്ങുമ്പോഴാണ് സൈനുദ്ദീനെ പട്ടി കടിച്ചത്. കൈയിലും മുഖത്തും കാലിലുമെല്ലാം കടിയേറ്റു. നിലവിളികേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോൾ പട്ടി ഓടിപ്പോയി.
വൈശാഖിന് വൈദ്യശാലമുക്കിൽ വെച്ചും മധുവിന് ഊരുക്കോണത്തുവെച്ചുമാണ് കടിയേറ്റത്. സൈനുദ്ദീൻ തിരുവനന്തപുരം മെഡിക്കൽകോളേജാശുപത്രിയിലും മറ്റുള്ളവർ വലിയകുന്ന് താലൂക്കാശുപത്രിയിലും ചികിത്സതേടി