പനവൂരിൽ റോഡിൽ കോഴിമാലിന്യം ഇട്ടയാളെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു

eiJ9ECJ80363

പനവൂർ : പനവൂർ പഞ്ചായത്തിലെ കല്ലിയോട് മലമുകൾ റോഡിൽ കോഴിമാലിന്യം ഇട്ടയാളെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു.തേക്കട, പുത്തൻപാലം, കല്ലിയോട് എന്നിവിടങ്ങളിൽ ചിക്കൻസ്റ്റാൾ നടത്തുന്ന ഇർഷാദിനെയാണ് മാലിന്യം തള്ളാൻ എത്തിയപ്പോൾ പിടികൂടിയത്. മാസങ്ങളായി പ്രദേശത്ത്‌ മാലിന്യംതള്ളുന്നത് പതിവായതോടെയാണ് നാട്ടുകാർ സംഘടിച്ച്‌ പരിശോധന നടത്തിയത്.

പനവൂർ പഞ്ചായത്തിലെ പല വാർഡുകളിലെയും റോഡുകളിലും പൊതുസ്ഥലത്തും കോഴിവേസ്റ്റുകളും മറ്റു മാലിന്യങ്ങളും ഇടുന്നത് തടയാൻവേണ്ടി വർഷങ്ങൾക്കു മുൻപ്‌ സ്ഥാപിച്ചിട്ടുള്ള നിരീക്ഷണ ക്യാമറകൾ വർഷങ്ങളായി പ്രവർത്തിക്കുന്നില്ല. ക്യാമറകൾ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണവും നടക്കുന്നുണ്ട്.

പലയിടത്തും മാലിന്യം കുന്നുകൂടുന്നതിനാൽ തെരുവുനായശല്യം രൂക്ഷമാണ്. ഇതിനെതിരേ പഞ്ചായത്ത് ഭരണസമിതി എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കണമെന്ന് യൂത്ത് കോൺഗ്രസ് പനവൂർ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

ഒന്നരവയസുകാരി തൃതീയയ്ക്ക് നാഷണൽ ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്‌സിൻ്റെ ഭാരത് വിഭൂഷൻ അവാർഡ് കല്ലമ്പലം: നാഷണൽ ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്‌സിൻ്റെ ഭാരത് വിഭൂഷൻ അവാർഡിലൂടെ ശ്രദ്ധേയമായി ഒന്നരവയസുകാരി. ആഴാംകോണം ലക്ഷ്മിയിൽ മോഹിന്ദിൻ്റെയും വിനോദിനിയുടെയും മകൾ തൃതീയയാണ് ഈ അപൂർവ്വ നേട്ടം കൈവരിച്ചത്. മൃഗങ്ങൾ, വസ്ത്രങ്ങൾ, ശരീരഭാഗങ്ങൾ, ഗതാഗതം തുടങ്ങി വിവിധ വിഷയങ്ങളിൽ 240 ഓളം വസ്തുക്കൾ തിരിച്ചറിയാനുള്ള കഴിവിലൂടെ നേരത്തെതന്നെ ഇന്ത്യ ബുക്ക് റെക്കോർഡ്‌സിൽ ഇടം നേടിയിരുന്നു. പിന്നീട് എക്സ്ട്രാ ഓർഡിനറി ഗ്രാസ്‌പിംഗ് പവർ ജീനിയസ് കിഡ് വിഭാഗത്തിൽ കലാം വേൾഡ് റെക്കോർഡും, യംഗ് അച്ചീവർ വിഭാഗത്തിൽ നാഷണൽ ബുക്ക് ഓഫ് റെക്കോർഡ്‌സ് നൽകുന്ന ഭാരത് വിഭൂഷൺ അവാർഡും കരസ്ഥ‌മാക്കുകയായിരുന്നു.

error: Content is protected !!