ഒടുവിൽ കടയ്ക്കാവൂർ എസ്.എൻ.വി.ജി.എച്ച്.എസ്.എസിലെ സ്‌കൂൾ ബസ് നിരത്തിലിറങ്ങി

FB_IMG_1727780592559

കടയ്ക്കാവൂർ :നാളുകളായി കട്ടപ്പുറത്തായിരുന്ന കടയ്ക്കാവൂർ എസ്.എൻ.വി.ജി.എച്ച്.എസ്.എസിലെ സ്‌കൂൾ ബസ് നിരത്തിലിറങ്ങി. ബസുകൾ പുറത്തിറക്കാൻ വിദ്യാർഥികളും രക്ഷിതാക്കളും സഹായമഭ്യർഥിച്ചെങ്കിലും എവിടെനിന്നും ലഭിച്ചില്ല. ഇതേത്തുടർന്ന് സ്‌കൂളിലെ രക്ഷിതാക്കളും പൂർവവിദ്യാർഥികളും പി.ടി.എ. അംഗങ്ങളും ചേർന്ന് ബസ് കമ്മിറ്റി രൂപവത്കരിച്ചു നടത്തിയ പ്രവർത്തനങ്ങളാണ് ലക്ഷ്യം കണ്ടത്. സ്‌കൂളിൽ രണ്ട് ബസുകളാണുള്ളത്. കോവിഡ് സമയത്ത് കയറ്റിയിട്ട ഇവ പിന്നീട് നിരത്തിലിറക്കിയിട്ടില്ല.

യാത്രാസൗകര്യം ഇല്ലാത്തതുകാരണം സ്‌കൂളിൽ വിദ്യാർഥികൾ കുറയാൻ തുടങ്ങി. പി.ടി.എ. പ്രസിഡന്റ് റസൂൽഷാൻ മുൻകൈയെടുത്ത് ചില സ്വകാര്യ വാഹനങ്ങൾ ഏർപ്പാടാക്കി. അതിലാണ് കുട്ടികൾ സ്‌കൂളിൽ വന്നുപോകുന്നത്. ബസ് കമ്മിറ്റി സംഘടിപ്പിച്ച സമ്മാനക്കൂപ്പൺ പദ്ധതിയിലൂടെയാണ് ബസ് പുറത്തിറക്കാനാവശ്യമായ ഫണ്ട് കണ്ടെത്തിയത്. ഒന്നരലക്ഷത്തോളം രൂപ ചെലവിട്ടാണ് അറ്റകുറ്റപ്പണികൾ തീർത്ത് തിങ്കളാഴ്ച ബസ് പുറത്തിറക്കിയത്.

ജില്ലാപ്പഞ്ചായത്ത് ഉപാധ്യക്ഷ ഷൈലജാബീഗം ഫ്ളാഗ് ഓഫ് ചെയ്തു. പി.ടി.എ. പ്രസിഡന്റ് റസൂൽഷാൻ അധ്യക്ഷനായി. കടയ്ക്കാവൂർ പഞ്ചായത്ത് പ്രസിഡന്റ് എസ്.ഷീല, സ്ഥിരംസമിതി അധ്യക്ഷ ബീനാ രാജീവ്, പഞ്ചായത്തംഗം സജികുമാർ, ബിനു വേലായുധൻ, എസ്.മുരളീധരൻ, പ്രിൻസിപ്പൽ എസ്.ശ്രീദേവി അമ്മ, പ്രഥമാധ്യാപിക ടി.എ.ഷീജ എന്നിവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!