സിഐടിയു ആറ്റിങ്ങൽ ഏര്യാ കമ്മറ്റിയുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ കച്ചേരി നടയിൽ സംഘടിപ്പിച്ച സി പി ഐ (എം) പോളിറ്റ് ബ്യൂറോ മെമ്പറുംസംസ്ഥാന സെക്രട്ടറിയും മുൻ ആഭ്യന്തര മന്ത്രിയും ആയിരുന്ന സഖാവ് കോടിയേരി ബാലകൃഷ്ണൻ്റെ 2-ാം വാർഷിക അനുസ്മരണ ദിനം ആചരിച്ചു. സിഐടിനു ജില്ലാ ജോയിൻ്റ് സെക്രട്ടറി അഞ്ചുതെങ്ങ്സുരേന്ദ്രൻ പതാക ഉയർത്തി അനുസ്മരണ പ്രഭാഷണവും നടത്തി. എം. മുരളി അദ്ധ്യക്ഷനായി. എസ്. രാജശേഖരൻ, അഡ്വ.മോഹനൻ, അഡ്വ.സി.ജെ.രാജേഷ് കുമാർ, ആർ.എസ്.അരുൺ, അനിൽ ആറ്റിങ്ങൽ,എസ്.ജോയി, റ്റി.ബിജു, ഗായത്രി ദേവി, ആർ.അനിത, സന്തോഷ് കുമാർ, ശിവൻപിള്ള, ബൈജു തുടങ്ങിയവർ പങ്കെടുത്തു.