കെ.എസ്.ആർ.ടി.സി ബസ് കഴുകി വൃത്തിയാക്കി ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ

IMG-20241001-WA0014

ആറ്റിങ്ങൽ : സ്വച്ഛതാ ഹീ സേവ, മാലിന്യ മുക്ത നവകേരളം ക്യാമ്പയിനുകളുടെ ഭാഗമായി 2025 മാർച്ച് 31 വരെ നീണ്ടു നിൽക്കുന്ന ശുചീകരണ പ്രവർത്തനങ്ങൾക്ക് ആറ്റിങ്ങലിൽ തുടക്കം കുറിച്ചു.

നഗരസഭയും കെ.എസ്.ആർ.റ്റി.സി യും പൊതു വിദ്യാലയങ്ങളിലെ എൻ.എസ്.എസ് വോളൻ്റിയർമാരും സംയുക്തമായാണ് ശുചീകരണ പ്രവർത്തനങ്ങളിൽ അണിചേരുന്നത്.നഗരസഭ ചെയർപേഴ്സൻ അഡ്വ.എസ്.കുമാരി പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.

നഗരത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എൻ.എസ്.എസ് വോളൻ്റിയർമാരെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തിയ ക്വിസ് മത്സരത്തിലെ വിജയികൾക്കുള്ള സമ്മാന വിതരണവും പ്രതിജ്ഞാ വാചകം ചൊല്ലലും നടന്നു.കൂടാതെ ഗവ.കോളേജ്, ഐ.റ്റി.ഐ എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾ സംഘടിപ്പിച്ച ഫ്ലാഷ്മോബും കാണികൾക്ക് കൗതുകമായി.

വൈസ് ചെയർമാൻ ജി.തുളസീധരൻ പിള്ള അധ്യക്ഷത വഹിച്ച ചടങ്ങിൽ ക്ലീൻസിറ്റി മാനേജർ എം.ആർ. റാംകുമാർ സ്വാഗതം പറഞ്ഞു. സ്റ്റാൻഡിംഗ് കമ്മറ്റി അധ്യക്ഷ എസ്.ഗിരിജ, പാർലമെൻ്ററി പാർട്ടി ലീഡർ ആർ.രാജു, അസി. ട്രാൻസ്പോർട്ട് ഓഫീസർ സഞ്ജയ് തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു.ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൻ രമ്യാസുധീർ യോഗത്തിനു നന്ദി പറഞ്ഞു.

കൗൺസിലർമാരായ എം.താഹിർ, ലൈലാബീവി, രാജഗോപാലൻ പോറ്റി,ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ, ശുചീകരണ തൊഴിലാളികൾ, വിദ്യാർത്ഥികൾ, അധ്യാപകർ, കെ.എസ്.ആർ.റ്റി.സി ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!