ഒരു പുരുഷായുസ് മുഴുവൻ തൊഴിലാളികൾക്ക് വേണ്ടി അക്ഷീണം പ്രവർത്തിച്ച സി ഐ ടി യു സംസ്ഥാന പ്രസിഡൻ്റും 3 തവണ എംഎൽഎയുമായിരുന്ന സഖാവ് ആനത്തലവട്ടം ആനന്ദൻ്റെ ഒന്നാം ചരമവാർഷികം സിഐടിയു ആറ്റിങ്ങൽ ഏര്യാ കമ്മറ്റിയുടെ നേതൃത്വത്തിൽ കച്ചേരി നടയിൽ അനുസ്മരണ യോഗം ചേർന്നു.
യോഗം സി ഐ ടി യു സംസ്ഥാന സെക്രട്ടറി ആർ.രാമു ഉദ്ഘാടനം ചെയ്തു. സ.എം മുരളി അദ്ധ്യക്ഷനായി.കയർ തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ കെ.കെ.ഗണേശൻ, അഞ്ചുതെങ്ങ് സുരേന്ദ്രൻ, അഡ്വ.മോഹനൻ, അഡ്വ.സി.ജെ.രാജേഷ് കുമാർ, എസ്.രാജശേഖരൻ, ആർ.എസ്.അരുൺ, ലോറൻസ്, എസ്.ജോയി, ആർ.പി.അജി, ലാജി, ശിവൻപിള്ള, റ്റി. ബിജു, എസ്.രജു, രാജഗോപാലൻ പോറ്റി, ഗായത്രി ദേവി, എന്നിവർ സംസാരിച്ചു.
