ലഹരി മരുന്നുകളുമായി ആറ്റിങ്ങലിൽ പ്രതി പിടിയിൽ

eiAHCDP61679

ആറ്റിങ്ങൽ : ആറ്റിങ്ങൽ പൂവൻപാറ പാലത്തിനു സമീപം വച്ച് കഞ്ചാവ്, എംഡി എം എ തുടങ്ങിയ മയക്ക് മരുന്നിനത്തിൽപ്പെട്ട ഉൽപന്നങ്ങളുമായി പ്രതി പിടിയിലായി. നാവായികുളം വെട്ടിയറ വിളയിൽ പുത്തൻ വീട്ടിൽ പാച്ചൻ എന്നു വിളിക്കുന്ന പ്രവീൺ, ( 28) നെയാണ് ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തത്.

2.65 ഗ്രാം എംഡിഎംഎ, 8.60 ഗ്രാം കഞ്ചാവ്, 4.82 ഗ്രാം ഇളം മഞ്ഞ നിറത്തിലുള്ള മയക്ക് മരുന്ന് ഇനത്തിൽപ്പെട്ട പൗഡർ എന്നിവ വിൽപനയ്ക്കായി കൈവശം വച്ചതിനാണ് അറസ്റ്റിലായത്. ഇയാൾ നിരവധി കേസുകളിലെ പ്രതിയാണെന്ന് പോലീസ്.

ആറ്റിങ്ങൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഗോപകുമാർ.ജി യുടെ നേതൃത്വത്തിൽ എസ് ഐ മാരായ ജിഷ്ണു, സജിത്ത്,എ എസ് ഐ രാധാകൃഷ്ണൻ, എസ് സി പി ഓ മാരായ അരുൺ കുമാർ,നിധിൻ, പ്രാശാന്ത്, ശരത് കുമാർ, പ്രാശാന്ത കുമാരൻ നായർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!