അഴൂർ-മുട്ടപ്പലം എൻ.എസ്.എസ് കരയോഗത്തിൻ്റെ വിശേഷാൽ പൊതുയോഗവും പുതുതായി നിർമ്മിച്ച ജെ.ലക്ഷ്മിക്കുട്ടിയമ്മ സ്മാരക ഹാളിൻ്റെ ഉദ്ഘാടനവും എൻ.എസ്.എസ്.താലൂക്ക് യൂണിയൻ പ്രസിഡൻ്റ് അഡ്വ.ജി.മധുസൂദനൻ പിള്ള നിർവഹിച്ചു.
കരയോഗം പ്രസിഡൻ്റ് ആർ.വിജയൻ തമ്പിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മുട്ടപ്പലം കൃഷ്ണവിലാസത്തിൽ ജെ.ലക്ഷ്മിക്കുട്ടിയമ്മയുടെ സ്മരണയ്ക്കായി മകൻ യേശുദാസ് പിള്ള നിർമ്മിച്ചു നൽകിയ ഹാളിൻ്റെ താക്കോൽദാനം നിർവഹിച്ചു.
എൻ.എസ്.എസ് താലൂക്ക് യൂണിയൻ സെക്രട്ടറി ജി. അശോക് കുമാർ, ചിറയിൻകീഴ് മേഖല കൺവീനർ ഡോ.കെ.എസ് വിജയകുമാരൻ നായർ, താലൂക്ക് വനിതാസമാജം പ്രസിഡൻ്റ് കുമാരിലത ബി.എസ്, കരയോഗം വൈസ് പ്രസിഡൻ്റ് എസ്. ചന്ദ്രൻ പിള്ള, ഭാരവാഹികളായ മുട്ടപ്പലം വിജയകുമാർ, കെ.പി.ഭദ്രാമ്മ എന്നിവർ സംസാരിച്ചു.
കരയോഗം സെക്രട്ടറി ബി. കൃഷ്ണൻ നായർ സ്വാഗതവും കരയോഗ വനിതാസമാജം പ്രസിഡൻ്റ് എൽ.സജിതകുമാരി നന്ദിയും പറഞ്ഞു. അഴൂർ, ചിലമ്പിൽ, മാതശ്ശേരിക്കോണം, മരങ്ങാട്ടുകോണം എന്നീ സമീപ കരയോഗം ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു.
								
															
								
								
															
				

