പൂവച്ചലിൽ സ്‌കൂളുകളിലേക്കുള്ള റോഡുകളിൽ ഇരുചക്രവാഹനങ്ങളുടെ ചീറിപ്പായലും പൂവാലശല്യവും പെരുകുന്നു. ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും പതിവായി മാറി. രാവിലെയും വൈകീട്ടും ആണ് അമിതവേഗതയിലെത്തുന്ന ഇരുചക്ര വാഹനങ്ങളുടെ അഭ്യാസവും പൂവാലശല്യവും വിദ്യാര്‍ഥികളില്‍ ഭീതി സൃഷ്ടിക്കുന്നു. മൂന്നുപേരുമായി ബൈക്കിൽ പെൺകുട്ടികൾക്കിടയിലൂടെ വെട്ടിച്ചും തിരിച്ചും അപകടമുണ്ടാക്കുന്ന രീതിയിലാണ് പൂവാലന്മാരുടെ യാത്ര. ശരീരത്തിൽ തട്ടുന്നവിധം ബൈക്കോടിക്കുക, അശ്ലീലം പറയുക, പ്രണയാഭ്യർഥന നടത്തുക, മൊബൈൽ ഫോണിൽ ഫോട്ടോയെടുക്കുക എന്നിവയാണ് ഇവരുടെ പ്രധാന വിനോദങ്ങൾ. ആളൊഴിഞ്ഞ ഭാഗങ്ങളിലെത്തുമ്പോഴാണ് ഇത്തരം പ്രവൃത്തികൾ. അമിതവേഗത്തിലും ബഹളമുണ്ടാക്കിയുമുള്ള പൂവാലന്മാരുടെ യാത്ര മറ്റ് കാൽനടയാത്രക്കാർക്കും ശല്യമാണ്. കഴിഞ്ഞ ദിവസം മത്സര ഓട്ടം നടത്തുന്നതിനിടെ ബൈക്ക് മുൻ ഭാഗം ഉയർത്തുന്നതിനിടെ പുറകിൽ ഇരുന്ന ആൾ നിലത്തു വീഴുകയും. നാട്ടുകാർ ഓടി എത്തുന്നതിനിടെ നിലത്തു വീണ ആളെയും കയറ്റി ഇവർ സ്ഥലം വിടുകയായിരുന്നു എന്ന് നാട്ടുകാർ പറയുന്നു. ഇവരുടെ ഓട്ടം പൂവച്ചൽ ഗവ യൂപിസ്‌കൂളിലെ കൊച്ചു കുഞ്ഞുങ്ങൾക്കും ഒരുപോലെ ഭീഷയാകുകയാണ്. അതെ സമയം പൂവച്ചൽ അമ്പലം ജംഗ്‌ഷനിലെ കാത്തിരുപ്പ് കേന്ദ്രത്തിൽ വിദ്യാർത്ഥിനികൾ തമ്പടിക്കുന്നതായും ഇവർക്കിടയിൽ പുറത്തു നിന്നുള്ള ചെറുപ്പക്കാർ ഉണ്ടാകുമെന്നും സ്‌കൂൾ കഴിഞ്ഞു മണിക്കൂറുകൾ കഴിഞ്ഞാണ് ഇവർ ഇവിടം വിടുന്നതെന്നും ചില വ്യാപാരികളും നാട്ടുകാരും പറയുന്നു. പൂവച്ചൽ ഗവ. വൊക്കേഷണൽ ആൻറ് ഹയർ സെക്കന്ററി സ്‌കൂളിലെ ചില വിദ്യാർഥികൾ ബസ് വന്നാലും പോകാറില്ലെന്നും പരാതി ഉയരുന്നുണ്ട്. കൂടതെ പ്രദേശത്ത് കഞ്ചാവ് വില്‍പ്പനയും രൂക്ഷമാവുകയാണെന്ന് പരാതി. പോലീസ് നിരീക്ഷണം കാര്യക്ഷമമല്ലെന്ന ആക്ഷേപവുമുയരുന്നുണ്ട്. അതിക്രമം കാണിക്കാന്‍ മടിയില്ലാത്ത സംഘങ്ങളായതിനാല്‍ പരാതി നല്‍കാന്‍ മടിക്കുകയാണ് സ്കൂള്‍ അധികാരികള്‍ . പെണ്‍കുട്ടികളെ സ്കൂളിലേക്ക് വിടാന്‍ ഭയമാണെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. ബൈക്കിലെത്തിയും സ്കൂള്‍ പരിസരത്തെ ബസ് കാത്തിരിപ്പുകേന്ദ്രങ്ങളിലും റോഡരികില്‍ കാത്തിരിന്നുമാണ് ചെറിയ കുട്ടികളെയടക്കം സംഘം ശല്യം ചെയ്യുന്നത്. സ്കൂള്‍ പരിസരം കേന്ദ്രീകരിച്ച് കുട്ടികളെ ഉപയോഗിച്ച് കഞ്ചാവ് വില്‍പ്പനയും സംഘം നടത്തുന്നതായി ആരോപണമുണ്ട്. സ്‌കൂൾ വിട്ട് കാൽനടയായി പോകുന്ന വിദ്യാർത്ഥിനികളെ ശല്യപ്പെടുത്താനായി സ്ഥിരമായി ബൈക്കുകളിൽ കറങ്ങുന്ന പൂവാലന്മാരുണ്ട്. സ്‌കൂൾ മുതൽ ഉണ്ടപ്പാറ, അലമുക്ക്, പുന്നാംകരിക്കകം വരെ ബൈക്കുകളിൽ ഇവർ പെൺകുട്ടികളെ പിന്തുടരുന്നത്. രാവിലെയും വൈകുന്നേരവും പൂവച്ചൽ ജംഗ്‌ഷന് സമീപം വിവിധയിടങ്ങളിലെ കടകൾക്കു സമീപം ഇവർ തമ്പടിക്കുകയും വിദ്യാർത്ഥിനികൾ വരുന്ന സമയത്തു ബൈക്കുമായി നിരത്തിൽ ഇറങ്ങുകയാണ് പതിവ് രീതി. ലൈസൻസില്ലാതെ വാഹനം ഓടിക്കുന്ന കൗമാരക്കാർ പൂവച്ചലിൽ കൂടുതലാണ്. അതെ സമയം മറ്റു സർക്കാർ സ്‌കൂളുകളിലെ പ്ലസ്ടു വിദ്യാർഥികൾ ബൈക്കുകളിൽ എത്തുന്നുണ്ട്. കഴിഞ്ഞ വർഷം പഠിച്ചിറങ്ങിയവരും ഇതിൽ ഉൾപ്പെടും. 18 വയസ്സ് തികയാത്തവരും അമിതവേഗത്തിലാണ് നിരത്തിലിറങ്ങുന്നത്. ചീറിപ്പായുന്ന ബൈക്കുകൾ പിൻതുടർന്ന് അപകടങ്ങളുണ്ടാക്കാൻ പോലീസ് ശ്രമിക്കാറില്ല. സ്‌കൂൾ റോഡുകളിൽ വാഹന പരിശോധനയും കുറവാണ്. പ്രദേശത്തെ സി.സി.ടി.വി. ക്യാമറാ ദൃശ്യങ്ങൾ പരിശോധിച്ച് അപകടകരമായ രീതിയിൽ വാഹനമോടിക്കുന്നവരെ കണ്ടെത്തി നടപടിയെടുക്കണമെന്ന ആവശ്യം ശക്തമാണ്.