അഞ്ചുതെങ്ങ്- വക്കം പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കായിക്കര കടവ് പാലത്തിന്റെ നിർമ്മാണത്തിന് ആവശ്യമായ ഭൂമി ഏറ്റെടുക്കൽ നടപടികൾ ഉടൻ പൂർത്തിയാക്കണമെന്ന് സിപിഐഎം അഞ്ചുതങ്ങ് ലോക്കൽ സമ്മേളനം അധികാരികളോട് ആവശ്യപ്പെട്ടു.
ഏറ്റെടുക്കൽ നടപടികൾ ഇഴഞ്ഞു നീങ്ങുകയാണ്. പലർക്കും അക്കൗണ്ടുകളിലേക്ക് ഭൂമിയുടെ വില എത്തിയിട്ടില്ല. നടപടികൾ എത്രയും വേഗം പൂർത്തീകരിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
സമ്മേളനം എ. ജയദേവൻ നഗറിൽ (കായിക്കര ആശാൻ സ്മാരകം )സിപിഐഎം ജില്ലാ കമ്മിറ്റി അംഗം അഡ്വ. ഷൈലജ ബീഗം ഉദ്ഘാടനം ചെയ്തു. വി. ലൈജു ആർ.ജറാൽഡ് ലിജാബോസ്, വിജയ് വിമൽ എന്നിവർ അടങ്ങിയ പ്രസിഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു.
അഡ്വ. എസ് ലെനിൻ,എം പ്രദീപ്,ആർ രാജു, അഞ്ചുതെങ്ങ് സുരേന്ദ്രൻ സി. പയസ് എന്നിവർ സംസാരിച്ചു. വി ലൈജു, എസ് പ്രവീൺചന്ദ്ര, ആർ ജെറാൾഡ്, ബി. എൻ.സൈജുരാജ്, കെ ബാബു, ലിജാ ബോസ്, പി വിമൽരാജ് സജി സുന്ദർ, വിഷ്ണു മോഹൻ, സി.തോബിയാസ്, സ്റ്റീഫൻ ലൂയിസ്, സോഫിയ, വിജയ് വിമല്‍, സെല്വന് , കിരൺ ജോസഫ് എന്നിവരെ ലോക്കൽ കമ്മിറ്റിയിലേക്കും എസ്.പ്രവീൺ ചന്ദ്രയെ ലോക്കൽ കമ്മിറ്റി സെക്രട്ടറിയായും തെരഞ്ഞെടുത്തു.