യാത്രക്കാരുടെ ശ്രദ്ധയ്ക്ക് : ആറ്റിങ്ങൽ പാലസ് റോഡിൽ ഗതാഗത നിയന്ത്രണം 

eiCVBYT83633

ആറ്റിങ്ങൽ: ആറ്റിങ്ങൽ കിഴക്കേ നാലു മുക്ക് മുതൽ സ്വകാര്യ ബസ് സ്റ്റാൻഡ് വരെയുള്ള പാലസ് റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഓട നിർമ്മാണവുമായി ബന്ധപ്പെട്ട് ആണ് റോഡ് അടച്ചത്. പാലസ് റോഡിൽ സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപം ഡ്രെയിനേജ് തകരാറിലായതിനെ തുടർന്ന് ഉളള വെള്ളക്കെട്ട് പരിഹരിക്കുന്നതിനായി റോഡിന് കുറകെ പുതിയ ഓട നിർമ്മാണവുമായി ബന്ധപ്പെട്ടാണ് ഇതുവഴി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്.

വെഞ്ഞാറമൂട് അയിലം ഭാഗത്തുനിന്ന് വന്ന് പാലസ് റോഡ് വഴി സ്വകാര്യ ബസ് സ്റ്റാൻഡിൽ പ്രവേശിച്ചിരുന്ന ബസുകൾ ദേശീയപാത വഴി ബസ്റ്റാൻഡിൽ പ്രവേശിക്കേണ്ടിവരും. പാലസ് റോഡിനെ ആശ്രയിക്കുന്ന മറ്റ് വാഹനങ്ങൾ നഗരസഭയ്ക്ക് എതിർ വശത്തുള്ള റോഡ് വഴിയോ കച്ചേരിനട വഴിയോ പാലസ് റോഡിലേക്ക് പ്രവേശിക്കേണ്ടിവരും. എന്നാൽ ചിറയിൻകീഴ് കടയ്ക്കാവൂർ ഭാഗത്തുനിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾക്ക് കച്ചേരി നട വഴി മാത്രമേ പോകാൻ സാധിക്കു. ഒക്ടോബർ 30 മുതൽ നവംബർ 14 വരെയാണ് നിയന്ത്രണം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!