ആറ്റിങ്ങൽ : വീടിന് മുന്നിൽ നിന്നും അസഭ്യവർഷം നടത്തിയത് വിലക്കിനെ തുടർന്ന് വീട്ടിൽ അതിക്രമിച്ചുകയറി വീട്ടുകാരെ ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്ത കേസിലെ പ്രതിയെ ആറ്റിങ്ങൽ പോലീസ് പിടികൂടി. കിഴുവിലം വില്ലേജിൽ മാമം പഴയ റോഡ് തിരുവോണം വീട്ടിൽ മോഹൻദാസിന്റെ മകൻ മനു (23)വിനെയാണ് അറസ്റ്റ് ചെയ്തത്.
ആറ്റിങ്ങൽ ചിറ്റാറ്റിൻകര കൊട്ടിയോട് മഠത്തിൽ വീട്ടിൽ മാധവന്റെ മകൻ മനോജിന്റെ വീടിനു മുന്നിൽ നിന്ന് അസഭ്യവർഷം നടത്തിയതിനെ തുടർന്ന് വീട്ടുടമ വിലക്കുകയും അതിൽ പ്രകോപിതനായി വീടിന്റെ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തു കയറി ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്ത കേസിലാണ് ആറ്റിങ്ങൽ പോലീസ് മനുവിനെ അറസ്റ്റ് ചെയ്തത്.
ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ നിർദ്ദേശപ്രകാരം ഐ.എസ്.എച്ച്.ഒ വി. വി ദിപിൻ, സബ് ഇൻസ്പെക്ടർ ശ്യാം എം ജി, ബാലകൃഷ്ണൻ ആചാരി, സൈഫുദ്ദീൻ, എ.എസ്.ഐ ശ്രീനിവാസൻ, എസ്.സി.പി.ഒമാരായ മഹേഷ്, സലിം, സി.പി.ഒമാരായ സിയാസ്, സവാദ്, ഷിനു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്