ചിറയിൻകീഴിൽ യുവാവ് കുത്തേറ്റ് മരിച്ചു. കടയ്ക്കാവൂർ തുണ്ടത്തിൽ സ്വദേശി വിഷ്ണുവാണ് മരിച്ചത്. ചിറയിൻകീഴ് പുളിമൂട്ട് കടവിന് സമീപം വച്ചായിരുന്നു കുത്തേറ്റത്. വൈകുന്നേരം 7 മണിയോടെ ആയിരുന്നു സംഭവം. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.