ക്രിയേറ്റീവ് കോർണറിന് മഞ്ഞപ്പാറ താളിക്കുഴി സ്കൂളിൽ തുടക്കം

IMG-20241126-WA0000

സമഗ്ര ശിക്ഷ കേരളയും, കുസാറ്റും യോജിച്ചു നടപ്പിലാക്കുന്ന ക്രിയേറ്റീവ് കോർണറിന്റെ ഉദ്ഘാടനം  ആറ്റിങ്ങൽ എംഎൽഎ ഒ.എസ് അംബിക ഗവൺമെന്റ് യുപിഎസ് മഞ്ഞപ്പാറ താളിക്കുഴി സ്കൂളിൽ നിർവഹിച്ചു. സംസ്ഥാന തലത്തിൽ ഈ പദ്ധതിക്ക് അവസരം ലഭിച്ച സ്കൂളുകളിൽ ഒന്നാണ് ഗവൺമെന്റ് യുപിഎസ് മഞ്ഞപ്പാറ. അപ്പർ പ്രൈമറി തലത്തിൽ കൃഷി, പ്ലംബിംഗ്, പാചകം, തടിപ്പണി, ഫാഷൻ ടെക്നോളജി, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് എന്നിങ്ങനെ 7 മേഖലകൾക്കാണ് പ്രാധാന്യം കൊടുക്കുന്നത്.

പുളിമാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  സുസ്മിതയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പ്രഥമ അധ്യാപിക ലേഖ സ്വാഗതവും, എസ്എസ്കെ  ഡിപിസി നജീബ് പദ്ധതി വിശദീകരണവും, കിളിമാനൂർ ബിപിസി നവാസ്, പിടിഎ പ്രസിഡന്റ് അജിത്ത് എന്നിവർ ആശംസകളും അർപ്പിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!