തിരുവനന്തപുരം : കേരളത്തിലെ ഏറ്റവും വലിയ സമ്മാന തുക നൽകുന്ന പാരമ്പര്യ തിരുവാതിരകളിക്ക് തലസ്ഥാന നഗരം വേദിയൊരുക്കുന്നു. 2025 ജനുവരി 19 ഞായറാഴ്ച വൈകീട്ട് അഞ്ച് മുതൽ കോട്ടക്കകം കാർത്തിക തിരുനാൾ തീയറ്ററിയൽ വച്ചാണ് മത്സരം നടക്കുന്നത്.
പാരമ്പര്യ തിരുവാതിരയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് വെഞ്ഞാറമൂട് ജീവകല കലാസാംസ്കാരിക മണ്ഡലം സംഘടിപ്പിക്കുന്നത്. വിവിധ ജില്ലകളിൽ നിന്നായി 12 ടീമുകൾ മത്സരത്തിൽ പങ്കെടുക്കുന്നു.
ജീവിതത്തിന്റെ വിവിധ തുറകളിൽപ്പെട്ട 7 മഹനീയ വനിതകൾ തിരി തെളിയിച്ച് മത്സരം ഉദ്ഘാടനം ചെയ്യുന്നു. സമാപന സമ്മേളനവും സമ്മാനവിതരണവും അഡ്വ: ഡി. കെ. മുരളി എം. എൽ. എ. നിർവ്വഹിക്കും.