ആറ്റിങ്ങൽ : ആറ്റിങ്ങൽ മാമത്തെ ക്ഷേത്രത്തിൽ കവർച്ച നടന്നതായി വിവരം. മാമം ചെങ്കുളം മഹാദേവി ക്ഷേത്രത്തിലാണ് ഞായറാഴ്ച പുലർച്ചയോടെ മോഷണം നടന്നത്. രാവിലെ 6:30 ക്ഷേത്രത്തിൽ എത്തിയവരാണ് മോഷണം നടന്നതായി മനസ്സിലാക്കിയത്. ക്ഷേത്രത്തിന്റെ ഓഫീസിനു മുൻപിലെ പ്രധാന വാതിൽ തകർത്ത് ഉള്ളിൽ പ്രവേശിച്ച മോഷ്ടാവ് കാണിക്കയായി ഭക്തർ സമർപ്പിച്ച സ്വർണ പൊട്ടുകളും ഭണ്ഡാരത്തിൽ ഉണ്ടായിരുന്ന പണവുമാണ് നഷ്ടമായത് എന്നാണ് പറയുന്നത്. പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ പോലീസ് അന്വേഷണം ആരംഭിച്ചു.