വർക്കല ഇടവയിൽ മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി കുഞ്ഞ് മരിച്ചു

eiJAI9Y20782

വർക്കല ഇടവയിൽ മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി കുഞ്ഞ് മരിച്ചു.ഇടവ ഓടയം ഒറ്റപുന്നവിളയിൽ നൗഷാദ്- രേഷ്ന ദമ്പതികളുടെ 48 ദിവസം പ്രായമുള്ള നെഹിയാൻ എന്ന ആൺകുഞ്ഞാണ് മരണപ്പെട്ടത്.

രാവിലെ കുഞ്ഞിന് മുലപ്പാൽ നൽകിയശേഷം കുട്ടിയെ കട്ടിലിൽ കിടത്തി. മൂത്ത കുട്ടിയെ സ്കൂളിൽ അയച്ചശേഷം തിരികെ വന്നു നോക്കുമ്പോൾ കുഞ്ഞിന് അനക്കം ഉണ്ടായില്ല. തുടർന്ന് വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞ് മരണപ്പെട്ടു. അയിരൂർ പോലീസ് ഇൻക്വസ്റ്റ് തയ്യാറാക്കി പോസ്റ്റ്മോർട്ടം നടപടികൾക്കായി പാരിപ്പള്ളി മെഡിക്കൽ കോളജിലേക്ക് മാറ്റി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!