ആറ്റിങ്ങൽ : നഗരസഭ ഹരിതകർമ്മസേന പ്രവർത്തക ഡെയ്സി (62) മരണപ്പെട്ടു. കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെ ടേക്ക് എ ബ്രേക്കിൽ ജോലി ചെയ്തു വരികയായിരുന്നു ഡെയ്സി.
ഇന്ന് രാവിലെ സ്വവസതിയിലെ ബാത്ത് റൂമിനുള്ളിൽ കാൽവഴുതി വീണ് തലക്ക് ഗുരുതരമായ പരിക്കേറ്റിരുന്നു. വിദഗ്ധ ചികിൽസക്കു വേണ്ടി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ജീവൻ നഷ്ട്ടപ്പെടുകയായിരുന്നു. 20 വർഷത്തിൽ അധികമായി നഗരസഭ ശുചീകരണ മേഖലയിൽ ജോലി ചെയ്യുകയായിരുന്നു മരണപ്പെട്ട ഡെയ്സി.