വർക്കലയിൽ 80 അടി താഴ്ചയുള്ള കിണറ്റിൽ വീണയാളെ രക്ഷപ്പെടുത്തി

eiYMDTF80338

വർക്കല : കിണറ്റിൽ അകപ്പെട്ടയാളെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. വർക്കല ഗവ. എൽ.പി.ജി. സ്കൂളിനുസമീപം ഐക്കരവീട്ടിൽ അശോകനാ(46) ണ് വീട്ടുമുറ്റത്തെ എൺപതടിയോളം താഴ്ചയുള്ള കിണറ്റിൽ വീണത്. ഞായറാഴ്ച ഉച്ചയ്ക്ക് 12-നായിരുന്നു സംഭവം. ഫയർമാൻമാരായ അംജിത്ത്, വിനീഷ് എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റ അശോകനെ വർക്കല താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!