ഇടയ്ക്കോട് പൂവത്തറ തെക്കതിൽ ദേവീക്ഷേത്രത്തിലെ കർക്കിടക വാവുബലിക്ക് ഒരുക്കങ്ങൾ പൂർത്തിയായി. ബുധനാഴ്ച രാവിലെ 5 മണി മുതൽ ചടങ്ങുകൾ ആരംഭിക്കും.ക്ഷേത്ര മേൽശാന്തിയുടെ കാർമ്മികത്ത്വത്തിലാണ് ആചാര വിധിപ്രകാരമുള്ള ബലിതർപ്പണം നടക്കുന്നത്. ഉച്ചക്ക് 12 മണി വരെ ബലിയർപ്പിക്കാൻ സൗകര്യമുണ്ടാകും. ബലികർമ്മത്തിനെത്തുന്നവർക്കായി വിപുലമായ സൗകര്യങ്ങളൊരുക്കിയിട്ടുണ്ടെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.