ആറ്റിങ്ങൽ : ഇന്നലെ (17-02-2025) രാത്രി 10 മണിയോടെ ആറ്റിങ്ങൽ നാലുമുക്ക് ഭാഗത്ത് വെച്ച് ആറ്റിങ്ങൽ സ്വദേശി ദീപുവിന്റെ പണവും വിലപ്പെട്ട രേഖകളും അടങ്ങിയ പേഴ്സ് നഷ്ടമായി. രാത്രി വീട്ടിലേക്കുള്ള ഗ്യാസ് എടുക്കാൻ വന്ന് മടങ്ങി വീട്ടിൽ എത്തുമ്പോഴാണ് പേഴ്സ് നഷ്ടമായത് . കളക്ഷൻ പിരിഞ്ഞു കിട്ടിയ 16500 രൂപയും ചില്ലറ പൈസയും പേഴ്സിൽ ഉണ്ടായിരുന്നു. കൂടാതെ ആധാർ കാർഡ്, പാൻ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, രണ്ട് എടിഎം കാർഡുകൾ തുടങ്ങിയ വിലപ്പെട്ട രേഖകളും നഷ്ടമായി. ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. എന്തെങ്കിലും വിവരം ലഭിക്കുന്നവർ ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിലോ +919633104507ഈ നമ്പറിലോ ബന്ധപ്പെടുക
