കിളിമാനൂർ : കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്ക്.കിളിമാനൂർ മലയാമഠം തെങ്ങുവിള വീട്ടിൽ രാധമ്മ( 74) യ്ക്കാണ് പരിക്കേറ്റത്.കഴിഞ്ഞ ദിവസം രാവിലെ എട്ടരമണിയോടെ വീട്ടുമുറ്റത്ത് ചക്ക വെട്ടി വൃത്തിയാക്കുന്നതിനിടെ പാഞ്ഞു വന്ന കാട്ടുപന്നി ആക്രമിക്കുകയായിരുന്നു. ഇടതു കാലിനു മുറിവേൽക്കുകയും കാൽമുട്ടിന് താഴെ അസ്ഥിക്ക് പൊട്ടൽ ഉണ്ടാവുകയും ചെയ്തു. രാധമ്മ ആശുപത്രിയിൽ ചികിത്സ തേടി
