അഴൂർ : സെക്രട്ടേറിയേറ്റ് പടിക്കൽ കഴിഞ്ഞ രണ്ടാഴ്ചയായി സഹനസമരം നടത്തുന്ന ആശാവർക്കർമാർക്ക് അഭിവാദ്യവും പിന്തുണയും അർപ്പിച്ചുകൊണ്ട് കോൺഗ്രസ് അഴൂർ – പെരുങ്ങുഴി മണ്ഡലം കമ്മിറ്റികൾ പെരുങ്ങുഴി മാർക്കറ്റ് ജംഗ്ഷനിൽ പന്തം കൊളുത്തി പ്രകടനവും പ്രതിഷേധയോഗവും നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. എസ് കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എ.ആർ നിസാർ അധ്യക്ഷത വഹിച്ചു.
നേതാക്കളായ കെ. ഓമന, നസിയാ സുധീർ, ബി. സുധർമ്മ, മാടൻവിള നൗഷാദ്, എസ്.ജി അനിൽകുമാർ, അഴൂർ വിജയൻ, ജി.സുരേന്ദ്രൻ, ചന്ദ്രബാബു, എസ്.സുരേന്ദ്രൻ, പ്രശോഭനൻ, എം.ഷാബു ജാൻ, വി.ജനകലത, രാജൻ കൃഷ്ണപുരം തുടങ്ങി
കോൺഗ്രസിൻ്റെയും, പോഷക സംഘടനകളുടെയും വിവിധ ഘടകങ്ങളിലെ നേതാക്കളും പ്രവർത്തകരും പങ്കെടുത്തു.