കാട്ടാക്കട മംഗലയ്ക്കൽ യംഗ് മെൻസ് സ്പോർട്ട്സ് ആൻ്റ് മമതാ ആർട്സിൻ്റെ40 -ാം വാർഷികം ആഘോഷിച്ചു.കലാകായിക സാഹിത്യ മൽസരങ്ങൾ, ക്രിക്കറ്റ്, കാരംസ് ടൂർണ്ണമെൻ്റുകൾ , ചെസ്സ് അക്കാഡമിയുമായി ചേർന്ന് നടത്തിയ ജില്ലാതല ചെസ്സ് ടൂർണ്ണമെൻ്റ്, തിരുവനന്തപുരം പി.ആർ. എസ് ഹോസ്പിറ്റലിൻ്റെ സഹകരണത്തോടെ നടന്ന മെഡിക്കൽ ക്യാമ്പ്, എന്നിവ വാർഷികത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ചു. സമാപന ദിവസം കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നും പുറത്തിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഡി. സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. ഹാസ്യസാഹിത്യകാരനുംതിരക്കഥാകൃത്തുമായ കൃഷ്ണ പൂജപ്പുര മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എ. മഞ്ജുഷ പ്രതിഭകളെ ആദരിച്ചു. കേരളോൽസവ വിജയികളെ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ സരള ടീച്ചർ ആദരിച്ചു.
ഗ്രാമപഞ്ചായത്തംഗങ്ങളായ കെ ജയകുമാർ, ഒ.റാണിചന്ദ്രിക എന്നിവർ പ്രസംഗിച്ചു. ജി. പ്രേംകുമാർ സ്വാഗതവും നിജു മോഹൻ കൃതജ്ഞതയും രേഖപ്പെടുത്തി മൽസര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. തുടർന്ന് തിരുവനന്തപുരം ബീറ്റ്സ് ഓഫ് ട്രാവൻകൂർ അവതരിപ്പിച്ച മെഗാഹിറ്റ് ഗാനമേള നടന്നു.