ആറ്റിങ്ങലിൽ സൗജന്യ കേൾവി പരിശോധന ക്യാമ്പ് മാർച്ച് 1,2,3 തീയതികളിൽ

IMG-20250227-WA0011

ആറ്റിങ്ങൽ : ലോക കേൾവി ദിനത്തോടനുബന്ധിച്ച് മാർച്ച് 1, 2,3 തീയതികളിൽ ആറ്റിങ്ങലിൽ സൗജന്യ കേൾവി പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു ആറ്റിങ്ങലിൽ പ്രവർത്തിക്കുന്ന സൗണ്ട് പ്ലസ് സ്പീച്ച് ആൻഡ് ഹിയറിങ് സെൻറർ ആണ് ഈ സൗജന്യ ക്യാമ്പ് സംഘടിപ്പിക്കുന്നത്.

കേൾവി സംബന്ധമായ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കാണാനും നൂതന പരിഹാര മാർഗ്ഗങ്ങളെ കുറിച്ച് അറിയുവാനും ഈ ക്യാമ്പ് ഉപയോഗപ്പെടുത്താം. രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ നടക്കുന്ന ഈ ക്യാമ്പിൽ പങ്കെടുക്കുന്നവരിൽ ശ്രവണസഹായികൾ ആവശ്യമായി വരുന്നവർക്ക് പ്രമുഖ കമ്പനികളുടെ ഡിജിറ്റൽ, പ്രോഗ്രാമെബിൾ റീച്ചാർജബിൾ ഹിയറിങ് എയ്ഡുകൾ യഥാക്രമം 10%, 20%, 30% വിലക്കുറവിൽ ലഭ്യമാക്കാനുള്ള അവസരവുമുണ്ട്. കൂടാതെ എക്സ്ചേഞ്ച് ഓഫറിൽ പഴയ ഹിയറിങ് മാറ്റി പുതിയ അത്യാധുനിക ഡിജിറ്റൽ പ്രോഗ്രാമബിൾ ഹിയറിങ് എയ്ഡുകൾ വാങ്ങുന്നവർക്ക് മേൽപ്പറഞ്ഞ ഡിസ്കൗണ്ടിനു പുറമേ 5 ശതമാനം അധിക വിലക്കിഴിവ് ഉണ്ട്.

ഓട്ടിസം, എ.ഡി.എച്ച്.ഡി, ഡൗൺസിൻഡ്രോം, സെറിബ്രൽ പാൾസി,സംസാര സംബന്ധമായ ബുദ്ധിമുട്ടുകൾ, പഠന വൈകല്യം തുടങ്ങിയ പ്രശ്നങ്ങൾ ആരംഭത്തിൽതന്നെ കണ്ടെത്തുവാനും നൂതന പരിഹാരമാർഗ്ഗങ്ങളെ കുറിച്ച് അറിയുവാനും മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമായി സൗജന്യ സ്ക്രീനിംഗ് ക്യാമ്പ് കൂടി ഈ ദിവസങ്ങളിൽ ഒരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും
8547 0239 20, 8714 9239 20, 8547 0339 20
സൗണ്ട് പ്ലസ്
സ്‌പീച്ച് & ഹിയറിങ് സെന്റർ
സി. എസ്. ഐ ഷോപ്പിംഗ് കോംപ്ലക്സ്
കെ എസ് ആർ ടി സി ബസ് സ്റ്റേഷന് എതിർവശം
മെയിൻ റോഡ് , ആറ്റിങ്ങൽ .

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!