നദിയിൽ നഷ്ടപ്പെട്ട സ്വർണ്ണമാല ആറ്റിങ്ങൽ ഫയർ ഫോഴ്‌സ് സ്കൂബാ ടീം മുങ്ങിയെടുത്തു 

IMG-20250303-WA0035

ആറ്റിങ്ങൽ: നാവായിക്കുളം വെട്ടിയറ സ്വദേശി അർജ്ജുൻ രാജിൻ്റെ രണ്ടര പവൻ്റെ സ്വർണ്ണമാലയാണ് ഇന്നലെ വൈകുന്നേരം ആലംകോട് പള്ളിമുക്ക് മണ്ണൂർഭാഗത്ത് വാമനപുരം നദിയിൽ സുഹൃത്തക്കളുമായി കുളിക്കുന്നതിനിടെ നഷ്ടപ്പെട്ടത്. അർജ്ജുൻരാജ് ആറ്റിങ്ങൽ ഫയർ&റസ്ക്യൂ നിലയത്തിൽ സഹായം അഭ്യർത്ഥിച്ച് എത്തിയതിനെ തുടർന്ന് ആറ്റിങ്ങൽ സ്റ്റേഷൻ ഓഫീസർ എസ്.ബി.അഖിലിൻ്റെ നേതൃത്വത്തിൻ സ്കൂബാ ടീം അംഗങ്ങളായ അഷറഫ്, പ്രണവ്, ഫയർ ഓഫീസർമാരായ സതീശൻ, സുജിത്, നിഷാന്ത് , ഫയർഓഫീസർ ഡ്രൈവർ ശരത് ലാൽ, ഹോംഗാർഡ് ബിജു എന്നിവരടങ്ങുന്ന സംഘമാണ് സ്വർണ്ണമാല മുങ്ങിയെടുത്ത് ഉടമസ്ഥന് കൈമാറിയത്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!