വർക്കല വട്ടപ്ലാംമൂട് റോഡിൽ വൈകിട്ട് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. വർക്കല ചെറുകുന്നം സ്വദേശി മുഹമ്മദ് റാസിൻ(23) ആണ് മരിച്ചത്.
തച്ചോട് ഭാഗത്തു നിന്ന് വട്ടപ്ലാംമൂട് ജംഗ്ഷനിലേക്ക് വരികയായിരുന്ന പാളയംകുന്ന് സ്വദേശി അഭിമന്യു ടിപ്പർ ലോറിയെ മറികടക്കുന്നതിനിടെ എതിരെ വന്ന റാസിനും സുഹൃത്തുക്കളായ അമൽ ,അഭിജിത് എന്നിവർ സഞ്ചരിച്ചിരുന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. റാസിൻ സംഭവസ്ഥലത്തുവച്ചു മരണപ്പെട്ടു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അമൽ , അഭിജിത് എന്നിവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും അഭിമന്യുവിനെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി.