ഇനി അല്പം ‘സൊറ’ പറയാം; പെൻഷൻകാർക്ക് വിശ്രമകേന്ദ്രമൊരുക്കി പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത്

IMG-20250307-WA0003

പോത്തൻകോട് ബ്ലോക്ക് പഞ്ചായത്താഫീസ് കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന കഴക്കൂട്ടം സബ്ട്രഷറിയിലെത്തുന്ന പെൻഷൻകാർക്ക് ഇനി പെൻഷനും വാങ്ങാം ഒപ്പം പഴയ സുഹൃത്തുക്കൾക്കൊപ്പം അല്പനേരം സൊറ പറഞ്ഞും ഇരിക്കാം. പെൻഷൻ വാങ്ങാനെത്തുന്ന വയോജനങ്ങൾക്ക് ‘സൊറയിടം’ എന്ന പേരിൽ പ്രകൃതിദത്തമായ വിശ്രമകേന്ദ്രമൊരുക്കി മാതൃകയാവുകയാണ് പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത്.

സ്ഥലപരിമിതിയും തിരക്കും മൂലം ബുദ്ധിമുട്ടുകയായിരുന്നു ‌സബ്ട്രഷറി അധികൃതർ. പെൻഷൻ വിതരണം ചെയ്യുന്ന മാസാദ്യ ദിനങ്ങളിൽ തിരക്ക് വർദ്ധിക്കും. പ്രായമേറിയ പെൻഷൻകാരുടെ നിരന്തര അഭ്യർത്ഥനയെ തുടർന്നാണ് ട്രഷറിക്കു സമീപമുള്ള തണൽമരത്തിൻ്റെ ചുവട്ടിൽ വിശ്രമ സ്ഥലം ഒരുക്കാൻ ബ്ലോക്ക് പഞ്ചായത്ത് തീരുമാനിച്ചത്.

ബ്ലോക്ക് പഞ്ചായത്ത് അധികൃതരുടെ നല്ല മനസ്സിന് കൈകോർത്ത് സമീപത്തെ സെൻ്റ് ആൻ്റണീസ് എൽ.പി. സ്കൂളിലെ ഹെഡ്മാസ്റ്റർ മനോജും സഹായവുമായി രം​ഗത്തെത്തി. ബ്ലോക്ക് പഞ്ചായത്ത് ഫണ്ടിൽ നിന്നും ഒരു രൂപ പോലും ചെലവഴിക്കാതെയാണ് ഈ വിശ്രമകേന്ദ്രം സജ്ജമാക്കിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!