കടയുടമയെ കുത്തിപരിക്കേൽപ്പിച്ച പ്രതി അറസ്റ്റിൽ

eiEOMOT32267

ആര്യനാട് ചെമ്പകമംഗലം ക്ഷേത്രത്തില്‍ ഉത്സവപ്പറമ്പിലുണ്ടായ തർക്കം കത്തിക്കുത്തിൽ കലാശിച്ചു. ഉത്സവപ്പറമ്പിൽ താല്കാലിക ഫാൻസി സ്റ്റാൾ നടത്തി വന്നിരുന്ന ഉടമ മലയിൻകീഴ് മൂങ്ങോട്, കൂത്താകോട് മിനി ഭവനിൽ ഹരികുമാറിനാണ്(51) വയറിൽ മാരകമായി കുത്തേറ്റത്. ഉത്സവവുമായി ബന്ധപ്പെട്ട് താൽക്കാലികമായി നടത്തി വന്നിരുന്ന ഹരികുമാറിന്‍റെ സ്റ്റാളിൽ സഹായിയായി നിന്നിരുന്ന പൂജപ്പുര മുടവൻമുകൾ സരിത ഭവനിൽ ബൈജുവിനെയാണ് (48) പൊലീസ് അറസ്റ്റ് ചെയ്തത്.

ബൈജു കുഴപ്പക്കാരൻ ആണെന്ന് ബൈജുവിന്‍റെ കാമുകിയോട് ഹരികുമാർ പറഞ്ഞെന്ന ആരോപണത്തെ തുടർന്നാണ് വാക്ക് തർക്കം ഉണ്ടായത്. ഇന്നലെ പുലർച്ചെ സ്റ്റാളിനുള്ളിലേക്ക് കയറി വില്പനക്കായി വച്ചിരുന്നു മൂർച്ചയേറിയ കത്തി കൊണ്ട് ഹരികുമാറിന്‍റെ വയറിൽ മാരകമായി കുത്തി മുറിവേൽപ്പിക്കുകയായിരുന്നു. പരിക്കേറ്റ ഹരികുമാറിനെ ആര്യനാട് ഹോസ്പിറ്റലിലും തുടർന്ന് മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. ഹരികുമാർ നിലവിൽ തീവ്ര പരിചരണ വിഭാഗത്തിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ ആണ്. കുത്തിയശേഷം സംഭവ സ്ഥലത്ത് നിന്നും രക്ഷപെട്ട പ്രതിയെ ആര്യനാട് പൊലീസ് ഇൻസ്പെക്ടർ വി.എസ് അജീഷിന്‍റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

ഒന്നരവയസുകാരി തൃതീയയ്ക്ക് നാഷണൽ ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്‌സിൻ്റെ ഭാരത് വിഭൂഷൻ അവാർഡ് കല്ലമ്പലം: നാഷണൽ ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്‌സിൻ്റെ ഭാരത് വിഭൂഷൻ അവാർഡിലൂടെ ശ്രദ്ധേയമായി ഒന്നരവയസുകാരി. ആഴാംകോണം ലക്ഷ്മിയിൽ മോഹിന്ദിൻ്റെയും വിനോദിനിയുടെയും മകൾ തൃതീയയാണ് ഈ അപൂർവ്വ നേട്ടം കൈവരിച്ചത്. മൃഗങ്ങൾ, വസ്ത്രങ്ങൾ, ശരീരഭാഗങ്ങൾ, ഗതാഗതം തുടങ്ങി വിവിധ വിഷയങ്ങളിൽ 240 ഓളം വസ്തുക്കൾ തിരിച്ചറിയാനുള്ള കഴിവിലൂടെ നേരത്തെതന്നെ ഇന്ത്യ ബുക്ക് റെക്കോർഡ്‌സിൽ ഇടം നേടിയിരുന്നു. പിന്നീട് എക്സ്ട്രാ ഓർഡിനറി ഗ്രാസ്‌പിംഗ് പവർ ജീനിയസ് കിഡ് വിഭാഗത്തിൽ കലാം വേൾഡ് റെക്കോർഡും, യംഗ് അച്ചീവർ വിഭാഗത്തിൽ നാഷണൽ ബുക്ക് ഓഫ് റെക്കോർഡ്‌സ് നൽകുന്ന ഭാരത് വിഭൂഷൺ അവാർഡും കരസ്ഥ‌മാക്കുകയായിരുന്നു.

error: Content is protected !!