മൊബൈൽ ടവറിൻ്റെ അടിയിൽ കണ്ടെത്തിയ പേപ്പർ പന്ത് ഭീതി പരത്തി

2526930-untitled-2

മേനംകുളത്ത് മൊബൈൽ ടവറിൻ്റെ അടിയിൽ കണ്ടെത്തിയ പേപ്പർ പന്ത് ഭീതി പരത്തി. ഏറു പടക്കം ആണെന്ന് കരുതി നടത്തിയ പരിശോധനക്കൊടുവിൽ അത് വെറും പേപ്പറാണെന്ന് മനസ്സിലായതോടെ അഭ്യൂഹം അവസാനിച്ചു.

മേനംകുളം മരിയൻ എഡ്യുസിറ്റിക്ക് എതിർവശത്തെ മൊബൈൽ ടവറിൻ്റെ അടിയിലാണ് പൊതി കണ്ടത്. വഴിയാത്രക്കാരാണ് മൊബൈൽ ടവറിൻ്റെ കൺട്രോൾ യൂനിറ്റിനടിയിൽ ഏറുപടക്കം പോലെ തോന്നിക്കുന്ന ചുവന്ന നൂല് കൊണ്ട് വരിഞ്ഞുകിട്ടിയ വസ്‌തു കണ്ടത്. ഉടൻ കഴക്കൂട്ടം സ്റ്റേഷനിൽ അറിയിച്ചു. കഴക്കൂട്ടം എ സ്.എച്ച്.ഒയും എസ്.ഐയുമടങ്ങുന്ന പൊലീസ് സം ഘം സ്ഥലത്തെത്തി പരിശോധന നടത്തി. തുടർന്ന് ബോംബ് ഡിറ്റൻക്‌ഷൻ സ്ക്വാഡിനെയും ഡോഗ് സ്ക്വാഡിനെയും വിവരമറിയിച്ചു. സ്‌നിഫർ ഡോഗ് മണത്തപ്പോൾതന്നെ ഇതിൽ വെടിമരുന്ന് ഇല്ലെന്ന് മനസ്സിലായി. തുടർന്ന് പൊതി അഴിച്ചപ്പോഴാണ് സംഗതി സാരമുള്ളതല്ലെന്ന് മനസ്സിലായത്. സമീപത്തെ വീട്ടിലെ കുട്ടി കൾ കളിക്കാനായി പേപ്പർ ചുരുട്ടി നൂൽ ചുറ്റിയുണ്ടാ ക്കിയ പന്തായിരുന്നു അത്. ഒരു മണിക്കൂറിനകം അഭ്യൂഹം മാറിയതോടെ പൊലീസിനും ആശ്വാസം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!