ആറ്റിങ്ങലിൽ സ്വകാര്യ ബസ് ജീവനക്കാർക്കുള്ള റോഡ് സുരക്ഷാ പരിശീലന പരിപാടി സംഘടിപ്പിച്ചു. ആറ്റിങ്ങൽ ആർടി ഓഫീസിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ആറ്റിങ്ങൽ ആർടിഒ ഓഫീസിൽ നടന്ന പരിശീലന പരിപാടി ആർടിഒ ഡി മഹേഷ് ഉദ്ഘാടനം ചെയ്തു ജോയിന്റ് ആർടിഒ ആർ ശരത്ചന്ദ്രൻ ക്ലാസ് എടുത്തു. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ശ്യാം ശങ്കർ എ എം വി ഐ മാരായ രാജേഷ്,ശ്രീപ്രസാദ് ധനൽ ശങ്കർ, തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
