പൂവച്ചൽ : പ്രസവം കഴിഞ്ഞു ആറുമാസമായ ആടിനെ പീഡിപ്പിച്ചതായി ഉടമസ്ഥയുടെ പരാതി. കഴിഞ്ഞ പതിനാലിന് തിരുവനന്തപുരം ജില്ലയിലെ പൂവച്ചൽ ശാസ്താംകോണത്താണ് സംഭവം. വീട്ടിനുള്ളിൽ വളർത്തുന്ന ആടിനെ പ്രദേശത്തെ സാമൂഹ്യവിരുദ്ധർ പീഡിപ്പിച്ചത്. രാത്രി എട്ടു മണിയോടെ ആടിന്റെ നിർത്താതെ ഉള്ള കരച്ചിൽ കേട്ട് ഉടമസ്ഥയുടെ പരിശോധനയിൽ വെളിച്ചെണ്ണ കുപ്പി ശ്രദ്ധയിൽപ്പെട്ടു. ശേഷം രാവിലെ അലമുക്ക് മൃഗാശുപത്രിയിൽ നിന്നും ഡോക്ടറെ വിളിച്ചു വരുത്തി തുടർന്ന് നടന്ന പരിശോധനയിൽ ആടിനെ പീഡിപ്പിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് കാട്ടാക്കട പോലീസിൽ പരാതി നൽകുകയായിരുന്നു. ഇക്കഴിഞ്ഞ മാസങ്ങൾക്കു മുൻപ് ഇവർ വളർത്തുന്ന കോഴികളെ പിടികൂടി വീട്ടിനുള്ളിൽ വച്ച് കൊന്നു പാകമാക്കി കൊണ്ട് പോയതായും പരാതിയിൽ പറയുന്നു. അതെ സമയം പ്രദേശത്ത് മയക്കുമരുന്നിനും കഞ്ചാവിനും അടിമകളായ സ്കൂൾ കുട്ടികൾ ഉൾപ്പെടെ തമ്പടിക്കുണ്ട്. എക്സൈസ് പരിശോധനകളും നടക്കുന്നുണ്ട്. അധികൃതരെ അറിയിച്ചത് തങ്ങളാണ് എന്ന ഉദ്ദേശത്തോടെയാണ് സാമൂഹ്യവിരുദ്ധർ ഈ കൃത്യം ചെയ്തത് എന്നാണ് ഇവർ പറയുന്നത്. സന്ധ്യ മയങ്ങിയാൽ നിരവധി യുവാക്കൾ പ്രദേശത്ത് ബൈക്കുകളിൽ എത്തുന്നതായും പകൽ സമയങ്ങളിൽ ഇതുവഴി പോകുന്ന തൊഴിലുറപ്പു തൊഴിലാളിലാളോട് മോശമായി പെരുമാറുന്നതായും നാട്ടുകാർ പറയുന്നു