അവനവഞ്ചേരി ഗവ. ഹൈസ്‌കൂളിന്റെ നേതൃത്വത്തിൽ പൊതുയിടത്തിൽ പഠനോത്സവം സംഘടിപ്പിച്ചു. കഴിഞ്ഞ അക്കാദമിക വർഷത്തെ സ്കൂളിന്റെ മികവുകൾ പൊതുജനങ്ങളിൽ എത്തിക്കുക എന്ന ഉദ്ദേശത്തോടെയാണ് പഠനോത്സവം സംഘടിപ്പിച്ചത്. അവനവഞ്ചേരി ഇണ്ടിളയപ്പൻ ക്ഷേത്ര ജംഗ്ഷനിൽ സംഘടിപ്പിച്ച പരിപാടി ആറ്റിങ്ങൽ നഗരസഭ ചെയർ പെഴ്സൺ അഡ്വ.എസ്. കുമാരി ഉദ്ഘാടനം ചെയ്തു. സ്കൂൾ പി.ടി.എ. പ്രസിഡന്റ് ജി.ആർ.ജിബി അധ്യക്ഷത വഹിച്ച യോഗത്തിൽ കൗൺസിലർ ആർ.എസ്. അനൂപ്, ഹെഡ്മാസ്റ്റർ ജി.എൽ. നിമി, അധ്യാപകരായ എൻ.സാബു, ആർ.എസ്. ലിജിൻ എന്നിവർ സംബന്ധിച്ചു.
