ഗവ.എൽ. പി എസ് ആരൂരിൽ ക്ലാസ്സ്‌ റൂമിന്റെ നിർമ്മാണോദ്ഘാടനം

IMG-20250328-WA0005

കിളിമാനൂർ : ഗവ.എൽ. പി എസ് ആരൂരിന് പ്രീ പ്രൈമറി ശാക്തീകരണത്തിനായി എസ്. എസ്. കെയുടെ സ്റ്റാർസ് പദ്ധതിയിൽ നിന്നും അനുവദിക്കപ്പെട്ട 20 ലക്ഷം രൂപയുടെ രണ്ട് ക്ലാസ്സ്‌ റൂമിന്റെ നിർമ്മാണോദ്ഘാടനം ആറ്റിങ്ങൽ എം. എൽ. എ ഒ. എസ് അംബിക നിർവഹിച്ചു. കിളിമാനൂർ പഞ്ചായത്ത് പ്രസിഡന്റ് പോങ്ങനാട് രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രഥമ അധ്യാപിക അമരീനാഥ് ആർ . ജി സ്വാഗതം പറഞ്ഞു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കൊട്ടറ മോഹൻകുമാർ, വൈസ് പ്രസിഡന്റ് കുമാരി. കെ ഗിരിജ, വാർഡ് മെമ്പർമാരായ കെ. മുരളിധരൻ, വി.ബിന്ദു, ബി.പി. സി കെ.നവാസ്,പി.ടി. എ പ്രസിഡന്റ് ജി. ശാലു, എന്നിവർ ആശംസകൾ അർപ്പിച്ചു . സി.ആർ.സി. സികെ. ഷീബ പദ്ധതി വിശദീകരണം നടത്തി. അധ്യാപകനായ ഷൈജു എസ്. എസ് നന്ദി രേഖപ്പെടുത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!